Saturday, 27 November 2010

നോക്ക് കൂലി

 
കേരളത്തില്‍ പടര്‍ന്നു പന്തലിക്കുന്ന ഒരു  പ്രതിഭാസമാണിത് . മലയാളികള്‍ എന്ന്‍ അഹങ്കരിക്കുന്ന നമുക്കിടയിലെ ഒരു തരം കാന്‍സര്‍.കേട്ടു കേട്ട് നമ്മള്‍ അത് മറന്നു തുടങ്ങി. എന്നാല്‍ വളര്‍ന്നു  വരുന്ന യുവതലമുറയില്‍ ഇത്  വരുത്തിയേക്കാവുന്ന പ്രത്യാഘാതങ്ങളെ നമ്മള്‍ ശ്രദ്ധിക്കണം.മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ക്ക് നല്‍കുന്ന പ്രാധാന്യം കൂടിയാകുമ്പോള്‍ അപകടകരമായ ചില ആശയങ്ങള്‍ കുട്ടികളിലും യുവ ജനങ്ങളിലും ഉടലെടുത്തേക്കാം.
 
പണിയെടുക്കാതെ കൈക്കരുത്തിലൂടെ പണം ഉണ്ടാക്കാമെന്ന് അവര്‍ക്ക് ബോധ്യമാവുകയാണ്. നല്ലൊരു ശതമാനം ഈ വഴിയില്‍ ചിന്തിച്ചേക്കാം. അവര്‍ ക്രിയാത്മകത വിട്ടു കൈക്കരുത്തിനു പിന്നാലെ പോയേക്കാം. അക്രമവാസന കൂടിയേക്കാം.കൂടാതെ ശരീരം അനങ്ങാതെ ഇങ്ങനെ കിട്ടുന്ന പണം ഭൂരിഭാഗവും ധൂര്‍ത്തിനും മറ്റു അനാവശ്യങ്ങള്‍ക്കും ആണ് ഉപയോഗിക്കുന്നത്.  യുവാക്കളെ ആകര്ഷിക്കുന്നതോടൊപ്പം കുടുംബ പരവും സാമൂഹികവുമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.(ഈയുള്ളവന്‍ സാക്ഷി ).
 
യന്ത്ര വല്‍ക്കരണം മൂലം തൊഴിലില്ലായ്മ രൂക്ഷമാകുന്നത് നമ്മുടെ നാട്ടില്‍ മാത്രമാണ്. എന്ത് കൊണ്ട് എതിര്‍ക്കുന്നതിനു പകരം പുതിയ രീതികള്‍ നമ്മള്‍ പഠിക്കുന്നില്ല. അങ്ങനെ ചെയ്താല്‍ തൊഴില്‍ അവസരങ്ങളും ശമ്പളവും കൂടുകയല്ലേ സംഭവിക്കുക.
 
"തടസ്സങ്ങളെ അവസരങ്ങലാക്കി മാറ്റുകയല്ലേ നമുക്ക് വേണ്ടത് ." അതിലൂടെ ജീവിതവിജയം നേടിയ ധാരാളം പേരെ കണ്ണ് തുറന്നു നോക്കിയാല്‍ നമുക്ക് ചുറ്റും കാണാന്‍ കഴിയും. ചെകുത്താന്റെ പണിപ്പുരയാകാന്‍ മടിയനായ നമ്മുടെ മനസ്സിനെ അനുവദിച്ചു കൂടാ.

6 comments:

  1. യന്ത്രവല്കരണം കേരളത്തില്‍ തൊഴിലില്ലായ്മ അല്ല തൊഴിലാളിയില്ലായ്മയാണ് രൂക്ഷമാക്കിയത് !!.. തൊഴിലാളികളെ കിട്ടാത്തത് കൊണ്ടാണ് പലര്‍ക്കും കൃഷിയിടങ്ങള്‍ തരിശിടെണ്ടി വരുന്നത് ...മലയാളി മാറ്റങ്ങള്‍ അതിജീവിച്ചു കഴിഞ്ഞു ...
    പിന്നെ നോക്കുകൂലി എന്ന പേരിലുള്ള കൈക്കൂലി വാങ്ങിക്കുന്ന ചുമട്ടു തൊഴിലാളികളെ മാത്രം കുറ്റം പറയുന്നതില്‍ കാര്യമുണ്ടോ ?, റിയല്‍ എസ്റ്റെട്ടുകാരും ബിസിനസ്സുകാരും അവരുടെ അധ്വാനത്തിനുള്ള പ്രതിഫലം മാത്രമാണോ വാങ്ങുന്നത് ?, കൈക്കൂലി വാങ്ങുന്ന ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രൈവറ്റ് സ്ഥാപങ്ങളിലെ ജീവനക്കാരും , പണിയെടുക്കാതെ ഓവര്‍ ടൈം അലവന്‍സ് തട്ടിയെടുക്കുന്ന ഗള്‍ഫിലെ ചില തൊഴിലാളികളും , അധ്വാനിക്കാതെ അന്നം കഴിക്കുന്ന പുരോഹിതരും നോക്കുകൂലി വാങ്ങുന്നവരും തമ്മില്‍ എന്ത് വ്യത്യാസം ?!!

    ReplyDelete
  2. I want you to rebel ,
    നന്ദി ,
    തങ്ങളുടെ ചില അഭിപ്രായങ്ങളോട് ഞാനും യോജിക്കുന്നു. പക്ഷെ മലയാളി മാറ്റങ്ങളെ അതിജീവിച്ചിട്ടില്ല. മാറ്റങ്ങളെ ഇപ്പോഴും എതിര്‍ക്കുന്നു. തൊഴില്‍ ഇല്ലായ്മക്ക് കാരണം പൂര്‍ണമായും യന്ത്ര വല്‍ക്കരണം അല്ല. അതിനു കാരണം നമ്മുടെ attitude ആണ്. കേരളത്തില്‍ തൊഴില്‍ അവസരങ്ങള്‍ ധാരാളം ഉണ്ട്. എന്ത് ജോലിയും ചെയ്യാനുള്ള മനോഭാവം ആണ് ഇല്ലാത്തതു. തേങ്ങയിടാന്‍ പണിക്കാരെ കിട്ടാത്തത് യന്ത്രവല്‍ക്കരണം കൊണ്ടല്ല എന്ന സത്യം ഉരു ഉദാഹരണം ആണ്.

    ReplyDelete
  3. ചെറിയ ചെറിയ മാറ്റങ്ങളൊക്കെ ഈ കാര്യത്തില്‍ വന്നിട്ടില്ലേ ഇപ്പോള്‍ ?

    ReplyDelete
  4. അനൂപ്‌
    തീര്‍ച്ചയായും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അത് പോരാ . നമ്മള്‍ ഇനിയും ഒരുപാട് മാറേണ്ടതുണ്ട്.
    നന്ദി .

    ReplyDelete