Saturday 27 November 2010

നോക്ക് കൂലി

 
കേരളത്തില്‍ പടര്‍ന്നു പന്തലിക്കുന്ന ഒരു  പ്രതിഭാസമാണിത് . മലയാളികള്‍ എന്ന്‍ അഹങ്കരിക്കുന്ന നമുക്കിടയിലെ ഒരു തരം കാന്‍സര്‍.കേട്ടു കേട്ട് നമ്മള്‍ അത് മറന്നു തുടങ്ങി. എന്നാല്‍ വളര്‍ന്നു  വരുന്ന യുവതലമുറയില്‍ ഇത്  വരുത്തിയേക്കാവുന്ന പ്രത്യാഘാതങ്ങളെ നമ്മള്‍ ശ്രദ്ധിക്കണം.മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ക്ക് നല്‍കുന്ന പ്രാധാന്യം കൂടിയാകുമ്പോള്‍ അപകടകരമായ ചില ആശയങ്ങള്‍ കുട്ടികളിലും യുവ ജനങ്ങളിലും ഉടലെടുത്തേക്കാം.
 
പണിയെടുക്കാതെ കൈക്കരുത്തിലൂടെ പണം ഉണ്ടാക്കാമെന്ന് അവര്‍ക്ക് ബോധ്യമാവുകയാണ്. നല്ലൊരു ശതമാനം ഈ വഴിയില്‍ ചിന്തിച്ചേക്കാം. അവര്‍ ക്രിയാത്മകത വിട്ടു കൈക്കരുത്തിനു പിന്നാലെ പോയേക്കാം. അക്രമവാസന കൂടിയേക്കാം.കൂടാതെ ശരീരം അനങ്ങാതെ ഇങ്ങനെ കിട്ടുന്ന പണം ഭൂരിഭാഗവും ധൂര്‍ത്തിനും മറ്റു അനാവശ്യങ്ങള്‍ക്കും ആണ് ഉപയോഗിക്കുന്നത്.  യുവാക്കളെ ആകര്ഷിക്കുന്നതോടൊപ്പം കുടുംബ പരവും സാമൂഹികവുമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.(ഈയുള്ളവന്‍ സാക്ഷി ).
 
യന്ത്ര വല്‍ക്കരണം മൂലം തൊഴിലില്ലായ്മ രൂക്ഷമാകുന്നത് നമ്മുടെ നാട്ടില്‍ മാത്രമാണ്. എന്ത് കൊണ്ട് എതിര്‍ക്കുന്നതിനു പകരം പുതിയ രീതികള്‍ നമ്മള്‍ പഠിക്കുന്നില്ല. അങ്ങനെ ചെയ്താല്‍ തൊഴില്‍ അവസരങ്ങളും ശമ്പളവും കൂടുകയല്ലേ സംഭവിക്കുക.
 
"തടസ്സങ്ങളെ അവസരങ്ങലാക്കി മാറ്റുകയല്ലേ നമുക്ക് വേണ്ടത് ." അതിലൂടെ ജീവിതവിജയം നേടിയ ധാരാളം പേരെ കണ്ണ് തുറന്നു നോക്കിയാല്‍ നമുക്ക് ചുറ്റും കാണാന്‍ കഴിയും. ചെകുത്താന്റെ പണിപ്പുരയാകാന്‍ മടിയനായ നമ്മുടെ മനസ്സിനെ അനുവദിച്ചു കൂടാ.