Thursday 16 December 2010

2011 - അവധികള്‍ എല്ലാം പോയി മോനേ.....

2011 - ലെ അവധി ദിനങ്ങള്‍ എല്ലാം പോയിക്കിട്ടി ....
  • 26 Jan -  Sunday
  • 16 Mar - Sunday
  • 01 May - Sunday
  • 15 Aug - Sunday
  • 02 Oct -  Sunday
  • 17 Oct -  Sunday
  • 05 Nov - Sunday
  • 25 Dec - Sunday
(no Holidays ...........)

വളരെ മോശപ്പെട്ട വര്‍ഷം തന്നെ ........
ഇനിയിപ്പോ എന്നാ ചെയ്യാനാ ..........
ഹര്‍ത്താല്‍ തന്നെ ശരണം ...............
എന്നാലും ഇത് വലിയ ചതി ആയിപ്പോയീ ...................

Friday 10 December 2010

ഇന്നെനിക്കു ഇന്റര്‍വ്യൂ ആണ്

രാവിലെ കൃത്യം ഏഴു  മണിക്കുതന്നെ എന്റെ മൊബൈല്‍ ( made in hungary ) അലാറം അടിച്ചു. പത്തു മണിക്ക് ഇന്റര്‍വ്യൂ  ആണേ. ഓഫാക്കി ഒന്ന് കൂടി കിടന്നു. പത്തു മിനിട്ട് കൂടി ഉറങ്ങാം. ദേ വീണ്ടും അടിക്കുന്നു.  ചാടി എണീറ്റു. ഇനി കിടന്നാല്‍ പണി കിട്ടും. എന്റെ ബ്രഷും പേസ്റ്റും ( made in germany ) എടുത്തു ബാത്ത് റൂമിലേക്ക്‌ ഓടി . നല്ല സുഗന്ധമുള്ള സോപ്പ് ( made in UAE ) തേച്ചു ഒരു കുളി പാസാക്കി. ഉള്ളതില്‍ ഏറ്റവും നല്ല പാന്റും ( made in Turky ) ഷര്‍ട്ടും ( made england ) ഇട്ടു കണ്ണാടിയില്‍ എന്നെ അടിമുടി ഒന്ന് നിക്കി. കുഴപ്പമില്ല. എന്നാലും അത് പോരാ. ഷെല്‍ഫില്‍ ഇരുന്ന എന്റെ പ്രിയപ്പെട്ട പെര്‍ഫ്യൂം കോസ്മെറ്റിക്സും ( made in switserland & made in france ) പുറത്തെടുത്തു ഒന്നങ്ങോട്ടു അറുമാതിച്ചു. കൊള്ളാം... കിടിലന്‍ ... ഞാന്‍ ഒരു സംഭവം തന്നെ..... 

കഴിക്കാനൊന്നും സമയമില്ല. പെട്ടെന്ന് എന്റെ പുതിയ ഷൂസ് ( made in italy )വലിച്ചു കെട്ടി. എന്റെ വരവും കാത്തിരിക്കുന്ന എന്റെ ബ്യ്ക്കില്‍ ( made in japan ) കയറി  ലക്ഷ്യത്തിലേക്ക് പറന്നു. 90  നു മുന്പുള്ളതാ... ഒറിജിനല്‍  ജപ്പാന്‍ എന്ജിനാ .  പക്ഷെ മൈലെജില്‍ അത്ര വിശ്വാസം പോരാ. അത് കൊണ്ട് പെട്രോള്‍ ( made in saudi arabia ) അങ്ങ് നിറച്ചു.

എന്തായാലും കൃത്യ സമയത്ത് അവിടെ എത്തി. നാട് വിട്ടു പോകാനുള്ള ഒരു മടി . ഈ ദേശ സ്നേഹമേ .. അതുകൊണ്ടാ ഈ ഇന്റര്‍വ്യൂ ഒന്നും വിടാത്തത്‌  . ഇല്ലെങ്ങില്‍ നമ്മള്‍ എപ്പഴേ കടല് കടന്നേനെ.

അങ്ങനെ പരിപാടി തുടങ്ങി. ഇംഗ്ലീഷിലും ഹിന്ദിയിലും കുറെ ചോദ്യങ്ങള്‍. നാലോ അഞ്ചോ ചോദ്യങ്ങള്‍ പഠിച്ച വിഷയങ്ങളില്‍ നിന്നും ബാക്കി മുപ്പതു നാല്പതെണ്ണം അവന്റെ അമ്മേടെ .....................  നോ. നോ. നോ. (അവന്റെ അമ്മേടെ വീട്ടിനടുത്ത് തന്നെയാ എന്റെയും വീട്. ) ഈ ലോകത്തില്‍ ഇത്രയും കാര്യങ്ങള്‍ നടക്കുന്നുണ്ടോ. അമ്മാതിരി ചോദ്യങ്ങള്‍ അല്ലെ ചോദിച്ചത്.  നമ്മളാരാ  മോന്‍ .... ഗ്രൂപ്പ് ഡിസ്കഷന്‍ പോലെ ആയിരുന്നത് കൊണ്ട് ഞാന്‍ പറഞ്ഞതാണോ അതോ അവര്‍ എഴുതി വച്ചിരുന്നതാണോ ശരി എന്ന് അവര്‍ക്ക് തന്നെ കണ്‍ഫ്യൂഷന്‍ ആയി. കണ്ണടക്കു മുകളിലൂടെ അവര്‍ പരസ്പരം നോക്കുന്നുണ്ടായിരുന്നു.

വിജയശ്രീ ലാളിതനായി ഇന്റര്‍വ്യൂ കഴിഞ്ഞിറങ്ങി. കിട്ടുമെന്ന് യാതൊരു പ്രതീക്ഷയുമില്ല. 15  വേക്കന്‍സി. ഇരുനൂറോളം അപേക്ഷകരും. അവിടെ നിന്നും ഇറങ്ങുമ്പോള്‍ തലയ്ക്കകത്ത് മുഴുവന്‍ ചിന്തകള്‍....  നമ്മുടെ നാട്ടിലെ തൊഴിലില്ലായ്മ ഇത്ര ഭീകരമാകാന്‍ എന്താ കാരണം.   പിന്നെ കൂടുതല്‍ ചിന്തിച്ചില്ല. നേരെ വണ്ടി വിട്ടു .  രണ്ടണ്ണം വീശി ( made in scotland with  lays ) എന്നിട്ട് സുഖമമായി കിടന്നുറങ്ങി.


നാളെ വീണ്ടും അടുത്ത ഇന്റര്‍വ്യൂ  ഉള്ളതാ. ....

Friday 3 December 2010

നമ്മുടെ സ്വന്തം ലേഡീസ് ബ്യൂട്ടി പാര്‍ലര്‍


സ്ത്രീ ശരീരത്തിലെ ഏറ്റവും ആകര്‍ഷകമായ അവയവം കണ്ണ് ആണെന്ന് എവിടെയോ വായിച്ചു. അത് കൊണ്ടാവാം നാരികള്‍ കണ്ണിനെ കൂടുതല്‍ പരിചരിക്കുന്നത്. കണ്ണിനെ ആകര്‍ഷകമാക്കുന്ന പുരികങ്ങള്‍ അവളുടെ ദൌര്‍ബല്യം തന്നെയാണ് .
 പുരികക്കൊടികള്‍ ആകര്‍ഷകമാക്കാന്‍ തലസ്ഥാന നഗരിയിലെ പ്രശസ്തമായ ഒരു ബ്യുടി പാര്‍ലറില്‍ വീട്ടമ്മയ്ക്ക് ഉണ്ടായ അനുഭവമാണ് ഈ ബ്ലോഗിന് ആധാരം.മാസത്തില്‍ ഒരു പ്രാവശ്യം സന്ദര്‍ശനം സ്ഥിരമാക്കിയ വീട്ട്മ്മയോടു പുരികങ്ങളിലെ കലാവിരുതിനു ശേഷം (ത്രെടിംഗ് )മാടം ഇംഗ്ലീഷ് ലെ ഒരു പേര് പറഞ്ഞിട്ട് അത് ചെയ്യണമോ എന്ന് ചോദിച്ചു. എന്താണ് സംഗതി എന്ന് മനസ്സിലാകാതെ ചോദ്യ ഭാവത്തില്‍ നോക്കിയ വീട്ടമ്മക്ക്‌ മാടം കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു. യോനി ഭാഗങ്ങളിലെ രോമം നീക്കം  ചെയ്യല്‍ , ഷേപ്പ് ചെയ്യല്‍ ( അടിപൊളി പയ്യന്മാര്‍ തങ്ങളുടെ താടിയും മീശയും ഷേപ്പ് ചെയ്യുന്നത് പോലെ ) , പിന്നെ കളറിംഗ്.......  അങ്ങനെ  വിശദമായി ...  പോരാത്തതിനു വിവിധ മോഡലുകള്‍ അടങ്ങിയ ബുക്കും കാണിച്ചു കൊടുത്തു. ഇതൊക്കെ വിദേശങ്ങളില്‍ മാത്രം നടക്കുന്ന കാര്യമാണ് എന്ന് വിശ്വസിച്ചിരുന്ന വീട്ടമ്മ ആദ്യമൊന്നു ചൂളിപ്പോയി ..... പിന്നെയൊന്ന് അമ്പരന്നു ........   പിന്നെ നമ്മളും മോഡേണ്‍ ആണെന്ന് മനസ്സിലാക്കിയ വീട്ടമ്മ ഇപ്പൊ വേണ്ട എന്ന് പറഞ്ഞു ഒഴിവാക്കാന്‍ നോക്കി. മാടം ആരാ മൊതല് .. റേറ്റ് അല്പം കൂടുതല്‍ ആണെങ്കിലും സ്ഥിരം കസ്റ്റമര്‍ ആയതിനാല്‍ ആദ്യത്തത് ഫ്രീ ആയി ഓഫര്‍ ചെയ്തു. പകരം വീട്ടമ്മയുടെ കൂടുകാരികളെയും ബന്ധുക്കളെയും ഒന്ന് പരിചയപ്പെടുത്തണം. ...........................
 അശ്ലീല സിനിമകളില്‍ മാത്രമല്ല , നമ്മുടെ യഥാര്‍ത്ത ജീവിതത്തിലും ഇതൊക്കെ കാണാനും  അനുഭവിക്കാനും ഉള്ള ഭാഗ്യം നമുക്കും ഉണ്ടായിരിക്കുന്നു. 
ഒരു കുടുംബത്തില്‍ സ്ത്രീ, മകളായും സഹോദരിയായും ഭാര്യയായും അമ്മയായും പിന്നെ കിടപ്പറയില്‍ വേശ്യയായും ജീവിക്കണമെന്ന മഹത് വചനം ഇവിടെ ഓര്‍മിച്ചു പോകുന്നു.
മലയാളിയുടെ പരിഷ്കാരങ്ങള്‍ എങ്ങോട്ടാ  ................ ???!!!!

Saturday 27 November 2010

നോക്ക് കൂലി

 
കേരളത്തില്‍ പടര്‍ന്നു പന്തലിക്കുന്ന ഒരു  പ്രതിഭാസമാണിത് . മലയാളികള്‍ എന്ന്‍ അഹങ്കരിക്കുന്ന നമുക്കിടയിലെ ഒരു തരം കാന്‍സര്‍.കേട്ടു കേട്ട് നമ്മള്‍ അത് മറന്നു തുടങ്ങി. എന്നാല്‍ വളര്‍ന്നു  വരുന്ന യുവതലമുറയില്‍ ഇത്  വരുത്തിയേക്കാവുന്ന പ്രത്യാഘാതങ്ങളെ നമ്മള്‍ ശ്രദ്ധിക്കണം.മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ക്ക് നല്‍കുന്ന പ്രാധാന്യം കൂടിയാകുമ്പോള്‍ അപകടകരമായ ചില ആശയങ്ങള്‍ കുട്ടികളിലും യുവ ജനങ്ങളിലും ഉടലെടുത്തേക്കാം.
 
പണിയെടുക്കാതെ കൈക്കരുത്തിലൂടെ പണം ഉണ്ടാക്കാമെന്ന് അവര്‍ക്ക് ബോധ്യമാവുകയാണ്. നല്ലൊരു ശതമാനം ഈ വഴിയില്‍ ചിന്തിച്ചേക്കാം. അവര്‍ ക്രിയാത്മകത വിട്ടു കൈക്കരുത്തിനു പിന്നാലെ പോയേക്കാം. അക്രമവാസന കൂടിയേക്കാം.കൂടാതെ ശരീരം അനങ്ങാതെ ഇങ്ങനെ കിട്ടുന്ന പണം ഭൂരിഭാഗവും ധൂര്‍ത്തിനും മറ്റു അനാവശ്യങ്ങള്‍ക്കും ആണ് ഉപയോഗിക്കുന്നത്.  യുവാക്കളെ ആകര്ഷിക്കുന്നതോടൊപ്പം കുടുംബ പരവും സാമൂഹികവുമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.(ഈയുള്ളവന്‍ സാക്ഷി ).
 
യന്ത്ര വല്‍ക്കരണം മൂലം തൊഴിലില്ലായ്മ രൂക്ഷമാകുന്നത് നമ്മുടെ നാട്ടില്‍ മാത്രമാണ്. എന്ത് കൊണ്ട് എതിര്‍ക്കുന്നതിനു പകരം പുതിയ രീതികള്‍ നമ്മള്‍ പഠിക്കുന്നില്ല. അങ്ങനെ ചെയ്താല്‍ തൊഴില്‍ അവസരങ്ങളും ശമ്പളവും കൂടുകയല്ലേ സംഭവിക്കുക.
 
"തടസ്സങ്ങളെ അവസരങ്ങലാക്കി മാറ്റുകയല്ലേ നമുക്ക് വേണ്ടത് ." അതിലൂടെ ജീവിതവിജയം നേടിയ ധാരാളം പേരെ കണ്ണ് തുറന്നു നോക്കിയാല്‍ നമുക്ക് ചുറ്റും കാണാന്‍ കഴിയും. ചെകുത്താന്റെ പണിപ്പുരയാകാന്‍ മടിയനായ നമ്മുടെ മനസ്സിനെ അനുവദിച്ചു കൂടാ.