Friday 10 December 2010

ഇന്നെനിക്കു ഇന്റര്‍വ്യൂ ആണ്

രാവിലെ കൃത്യം ഏഴു  മണിക്കുതന്നെ എന്റെ മൊബൈല്‍ ( made in hungary ) അലാറം അടിച്ചു. പത്തു മണിക്ക് ഇന്റര്‍വ്യൂ  ആണേ. ഓഫാക്കി ഒന്ന് കൂടി കിടന്നു. പത്തു മിനിട്ട് കൂടി ഉറങ്ങാം. ദേ വീണ്ടും അടിക്കുന്നു.  ചാടി എണീറ്റു. ഇനി കിടന്നാല്‍ പണി കിട്ടും. എന്റെ ബ്രഷും പേസ്റ്റും ( made in germany ) എടുത്തു ബാത്ത് റൂമിലേക്ക്‌ ഓടി . നല്ല സുഗന്ധമുള്ള സോപ്പ് ( made in UAE ) തേച്ചു ഒരു കുളി പാസാക്കി. ഉള്ളതില്‍ ഏറ്റവും നല്ല പാന്റും ( made in Turky ) ഷര്‍ട്ടും ( made england ) ഇട്ടു കണ്ണാടിയില്‍ എന്നെ അടിമുടി ഒന്ന് നിക്കി. കുഴപ്പമില്ല. എന്നാലും അത് പോരാ. ഷെല്‍ഫില്‍ ഇരുന്ന എന്റെ പ്രിയപ്പെട്ട പെര്‍ഫ്യൂം കോസ്മെറ്റിക്സും ( made in switserland & made in france ) പുറത്തെടുത്തു ഒന്നങ്ങോട്ടു അറുമാതിച്ചു. കൊള്ളാം... കിടിലന്‍ ... ഞാന്‍ ഒരു സംഭവം തന്നെ..... 

കഴിക്കാനൊന്നും സമയമില്ല. പെട്ടെന്ന് എന്റെ പുതിയ ഷൂസ് ( made in italy )വലിച്ചു കെട്ടി. എന്റെ വരവും കാത്തിരിക്കുന്ന എന്റെ ബ്യ്ക്കില്‍ ( made in japan ) കയറി  ലക്ഷ്യത്തിലേക്ക് പറന്നു. 90  നു മുന്പുള്ളതാ... ഒറിജിനല്‍  ജപ്പാന്‍ എന്ജിനാ .  പക്ഷെ മൈലെജില്‍ അത്ര വിശ്വാസം പോരാ. അത് കൊണ്ട് പെട്രോള്‍ ( made in saudi arabia ) അങ്ങ് നിറച്ചു.

എന്തായാലും കൃത്യ സമയത്ത് അവിടെ എത്തി. നാട് വിട്ടു പോകാനുള്ള ഒരു മടി . ഈ ദേശ സ്നേഹമേ .. അതുകൊണ്ടാ ഈ ഇന്റര്‍വ്യൂ ഒന്നും വിടാത്തത്‌  . ഇല്ലെങ്ങില്‍ നമ്മള്‍ എപ്പഴേ കടല് കടന്നേനെ.

അങ്ങനെ പരിപാടി തുടങ്ങി. ഇംഗ്ലീഷിലും ഹിന്ദിയിലും കുറെ ചോദ്യങ്ങള്‍. നാലോ അഞ്ചോ ചോദ്യങ്ങള്‍ പഠിച്ച വിഷയങ്ങളില്‍ നിന്നും ബാക്കി മുപ്പതു നാല്പതെണ്ണം അവന്റെ അമ്മേടെ .....................  നോ. നോ. നോ. (അവന്റെ അമ്മേടെ വീട്ടിനടുത്ത് തന്നെയാ എന്റെയും വീട്. ) ഈ ലോകത്തില്‍ ഇത്രയും കാര്യങ്ങള്‍ നടക്കുന്നുണ്ടോ. അമ്മാതിരി ചോദ്യങ്ങള്‍ അല്ലെ ചോദിച്ചത്.  നമ്മളാരാ  മോന്‍ .... ഗ്രൂപ്പ് ഡിസ്കഷന്‍ പോലെ ആയിരുന്നത് കൊണ്ട് ഞാന്‍ പറഞ്ഞതാണോ അതോ അവര്‍ എഴുതി വച്ചിരുന്നതാണോ ശരി എന്ന് അവര്‍ക്ക് തന്നെ കണ്‍ഫ്യൂഷന്‍ ആയി. കണ്ണടക്കു മുകളിലൂടെ അവര്‍ പരസ്പരം നോക്കുന്നുണ്ടായിരുന്നു.

വിജയശ്രീ ലാളിതനായി ഇന്റര്‍വ്യൂ കഴിഞ്ഞിറങ്ങി. കിട്ടുമെന്ന് യാതൊരു പ്രതീക്ഷയുമില്ല. 15  വേക്കന്‍സി. ഇരുനൂറോളം അപേക്ഷകരും. അവിടെ നിന്നും ഇറങ്ങുമ്പോള്‍ തലയ്ക്കകത്ത് മുഴുവന്‍ ചിന്തകള്‍....  നമ്മുടെ നാട്ടിലെ തൊഴിലില്ലായ്മ ഇത്ര ഭീകരമാകാന്‍ എന്താ കാരണം.   പിന്നെ കൂടുതല്‍ ചിന്തിച്ചില്ല. നേരെ വണ്ടി വിട്ടു .  രണ്ടണ്ണം വീശി ( made in scotland with  lays ) എന്നിട്ട് സുഖമമായി കിടന്നുറങ്ങി.


നാളെ വീണ്ടും അടുത്ത ഇന്റര്‍വ്യൂ  ഉള്ളതാ. ....

13 comments:

  1. ഗുണമേന്മയുള്ള നമ്മുടെ ഉത്പന്നങ്ങളെയും വ്യവസായങ്ങളെയും പ്രോല്സാഹിപ്പിക്കിന്നതിലൂടെ കുറച്ചു കൂടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്ക് കഴിയില്ലേ ?

    ReplyDelete
  2. ഈ പോസ്റ്റിനു ആദ്യ കമ്മന്റ് Made from bahrain

    നന്നായി ട്ടോ

    ReplyDelete
  3. ചെറുവാടി ,
    റിയാസ് (മിഴിനീര്‍തുള്ളി),
    ramanika ,
    ബ്ലോഗിങ്ങില്‍ ശിശു ആണേ .........
    ഇവിടെ വന്നു അനുഗ്രഹിച്ചതിന് നന്ദി ...!!!!!!!!!!

    ReplyDelete
  4. കൊള്ളാം ....രസകരമായിരുന്നു ...എന്റെ കമെന്റ്റ്‌ {made in saudi}

    ReplyDelete
  5. randennam veeshi....entha athinte oru sukham....

    ReplyDelete
  6. ഇങ്ങിനെ ഒക്കെയാണങ്കിൽ എന്തിനാ ജോലി..

    ReplyDelete
  7. shajkumar , നന്ദി, കമ്പനിക്കു ഒരാളെ കിട്ടി ...........!!!!!!!!!

    ഹൈന, സ്വന്തം കാലില്‍ നില്‍ക്കണ്ടേ ..
    പിന്നെ മനുഷ്യനല്ലേ .... ആക്രാന്തം തീരുമോ .......
    നന്ദി ..

    ReplyDelete
  8. മിസിരിയനിസാര്‍ , നന്ദി .......

    ReplyDelete